താനും വിഐപി സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

single-img
2 March 2015

Fadnavis_folded_hands_PTI_650ഡെല്‍ഹിയില്‍ വി.ഐ.പി സംസ്‌കാരം മതിയാക്കിയ ആംആദ്മിക്കും കെജരിവാളിനും പിന്നാലെ മഹാരാഷ്ട്രയില്‍ വി.ഐ.പി സംസ്‌കാരത്തെ തള്ളിപ്പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വിഐപി സംസ്‌കാരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഫഡ്‌നാവിസിനു വഴിയൊരുക്കാന്‍ ട്രാഫിക് പോലീസ് നഗരത്തിലെ പൊതുഗാതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ശക്തമായത പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുമുണ്ടായത്. ഈ പ്രതിഷേധത്തെ മുഖവിലയ്‌ക്കെടുത്താണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന.

ട്രാഫിക് തടഞ്ഞ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും വിഐപി സംസ്‌കാരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് സംഭവത്തെതുടര്‍ന്ന് ഫഡ്‌നാവിസ് പറഞ്ഞത്.