ഇന്ന് പാര്‍ലമെന്റ് ക്യാന്റീനില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ ഒരതിഥിയെത്തി; സാധാരണക്കാര്‍ക്കൊപ്പമിരുന്ന് 29 രൂപയുടെ വെജിറ്റേറിയന്‍ താലിയും കഴിച്ച് മടങ്ങി: അതിഥി മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
2 March 2015

Narendra-Modi-eatingരാജ്യത്ത് ഏറ്റവും കുറഞ്ഞെ ചെലവില്‍ ഭക്ഷണം നല്‍കുന്ന ഭക്ഷണശാലയായ ഇന്ത്യന്‍ പാര്‍ലമെന്റ് ക്യാന്റീനില്‍ ഒരതിഥിയെത്തി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തി ഭക്ഷണമായ വെജിറ്റേറിയന്‍ താലിയാണ് മോദി ഓര്‍ഡര്‍ ചെയ്തത്. പാര്‍ലമെന്റ് കാന്റീനിലെ ആദ്യ സന്ദര്‍ശനത്തില്‍ ഭക്ഷണം കഴിക്കാന്‍ പ്രധാനമന്ത്രിക്ക് ചെലവായത്് 29 രൂപ.

എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കുന്ന തിനാണ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. മോദിക്കൊപ്പം രണ്ട് ഗുജറാത്ത് എംപിമാരും കാന്റീനില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു.

പാര്‍ലമെന്റ് ക്യാന്റീനില്‍ നിന്നും 12 രൂപയ്ക്ക് ഭക്ഷണം ലഭിക്കും. കാന്റീനിലെ വിലയേറിയ ഭക്ഷണം 34 രൂപയുടെ ചിക്കന്‍ ബിരിയാണിയാണ്. സാധാരണ പ്രധാനമന്ത്രിമാരും മന്ത്രിമാരുമൊന്നും പാര്‍ലമെന്റ് ക്യാന്റീന്‍ സന്ദര്‍ശിക്കാറില്ല.