ലോകം ഉറ്റുനോക്കിയ സയാമിസ് ഇരട്ടകളായ ഹെയ്തറിന്റെയും ആര്‍തറിന്റെയും വേര്‍പിരിയല്‍ ശസ്ത്രക്രിയയ്ക്കിടെ ആര്‍തര്‍ മരണത്തിന് കീഴടങ്ങി

single-img
1 March 2015

conjoined-leadലോകം ഉറ്റുനോക്കിയ സയാമിസ് ഇരട്ടകളുടെ വേര്‍പിരിയല്‍ ശസ്ത്രക്രിയയായിരുന്നു ബ്രസിലിലെ ഹെയ്തറിന്റെയും ആര്‍തറിന്റെയും. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തന്റെ സഹോദരന് വേണ്ടി ആര്‍തര്‍ മരണത്തിന് കീഴടങ്ങി.

ബ്രസീലിയന്‍ നഗരമായ ഗൊയിയാനയിലായിരുന്നു സംഭവം. ഹെയ്തറിന്റെയും ആര്‍തറിന്റെയും ഇടുപ്പിന്റെ ഭാഗവും ഒപ്പം ചില ആന്തരീകാവയവങ്ങളുമായിരുന്നു ചേര്‍ന്നിരുന്നത്. ഇവരെ വേര്‍പെടുത്തി സാധാരണഗതിയില്‍ ജീവിക്കാനുള്ള സഹാചര്യമൊരുക്കുക ദുഷ്‌കരമായിരുന്നെങ്കിലും ഹെയ്തറിന്റെയും ആര്‍തറിന്റെയും അവരുടെ വീട്ടുകാരുടെയും ആഗ്രഹത്തിന് ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. 15 മണിക്കൂര്‍ നീണ്ട ശസത്രക്രിയയായിരുന്നു ഇതിനുവേണ്ടി നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഇരട്ടകളില്‍ ആര്‍തര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹെയ്തര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വേര്‍പിരിഞ്ഞ് സാധാരണ രീതിയില്‍ ജീവിക്കാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് 15 ലധികം ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്ന 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ.