എയിംസ് എന്ന സ്വപ്നം ബാക്കി, ഇത്തവണയും അരുണ്‍ ജെയ്റ്റ്‌ലി  കനിഞ്ഞില്ല

single-img
28 February 2015
arun_jaitley_1404932613_540x540ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് മാതൃകയിലുള്ള ആശുപത്രി ഇത്തവണയുമില്ല. എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തിന് അനുവദിക്കുമെന്ന് കരുതപ്പെട്ടെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യം ഇത്തവണയും ബജറ്റില്‍ പരിഗണിച്ചില്ല. അതേസമയം ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കര്‍ണാടകയ്ക്ക് ഒരു ഐ.ഐ.ടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ എയിംസ് മാതൃകയിലുള്ള ആശുപത്രി അനുവദിക്കുമെന്ന് ഡോ.ഹര്‍ഷ വര്‍ധന്‍ പറഞ്ഞത് കേരളത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു.  അതേസമയം തിരുവനന്തപുരത്തെ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.