മനുഷ്യന്‍ ചിമ്പാന്‍സികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കാന്‍ കാരണമെന്ത്? ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഉത്തരമിതാ

single-img
28 February 2015
Chimpanzee-1600x600px
മനുഷ്യന്‍ ചിമ്പാന്‍സികളില്‍ നിന്നും വ്യത്യസ്ഥമാകാന്‍ കാരണമെന്ത്? 99 ശതമാനം ജീനുകളും സമാനമായിട്ടും മനുഷ്യനെ ചിമ്പാന്‍സികളില്‍ നിന്നും
വേറിട്ടുനിര്‍ത്തുന്നതിന്റെ ഉത്തരം ഒടുവില്‍ ശാസ്ത്രലോകം കണ്ടെത്തി. ചിമ്പാന്‍സികളുടെ തലച്ചോറില്‍ നിന്ന് വ്യത്യസ്ഥമായി വലുപ്പമേറിയ തലച്ചോറാണ് മനുഷ്യനുള്ളത്. ഇങ്ങനെ തലച്ചോറിന്റെ വലുപ്പം കൂടാന്‍ കാരണമായ ഒരു ജീനാണ് മനുഷ്യനേയും ചിമ്പാന്‍സിയേയും വേര്‍തിരിക്കുന്നത്. പരിണാമ കാലത്ത് ജീനുകളില്‍ സംഭവിച്ച മാറ്റമാണ് മനുഷ്യന്റെ തലച്ചോറ് വലുപ്പമേറിയതാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് ആദ്യമായി ഈ ജീന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യനില്‍ മാത്രം കാണപ്പെടുന്ന ഈ ജീന്‍ ജര്‍മ്മനിയിലെ ഗവേഷകരാണ് കണ്ടെത്തിയത്.
മനുഷ്യ മനസ്സിനെ മറ്റ് ജീവികളില്‍ നിന്ന് സങ്കീര്‍ണ്ണത ഏറിയതാക്കുന്നത് ഈ ജീന്‍ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്.  ARHGAP11B എന്ന ജീനാണ് ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ച് എടുത്തിരിക്കുന്നത്. അഞഒഏഅജ11ആ ജീനുകള്‍ നിയാണ്ടര്‍താല്‍ മനുഷ്യനിലും ദെനിസോവ മനുഷ്യനിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ ചിമ്പാന്‍സികളില്‍ കണ്ടെത്താനായിട്ടില്ല. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യൂലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.