ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 400 റൺസ് എന്ന മാന്ത്രിക സംഖ്യ കടന്ന ടീമുകള്‍

single-img
27 February 2015

ഒരിക്കൽ ഏകദിന ക്രിക്കറ്റിൽ 300 റൺസ് എന്നത് പിന്തുടരാൻ അപ്രാപ്യമായ സ്കോറായിരുന്നു. എന്നാൽ ഇന്ന് 350 റൺസ് പോലും പിന്തുടർന്ന് ജയിക്കുന്ന അവസ്ഥ വിശേഷമാണ് ഉള്ളത്. ക്രിക്കറ്റിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി. ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ രീതിയിൽ നിയമങ്ങൾ മാറ്റം വരുത്തിയത് കാരണമാണ് 400 എന്നത് പ്രാപ്യമായ സ്കോറായി ഇന്ന് മാറിയത്. ആദ്യമായി ഒരു ടീം 400 റൺസ് നേടിയത് 2006 ലാണ്, അന്നു മുതൽ ഇന്നുവരെ 12 തവണ ടീമുകൾ 400 എന്ന മാന്ത്രിക സംഖ്യ കടന്നിട്ടുണ്ട്.

ന്യൂസിലന്റ് ഒരു തവണ
ഉയർന്ന സ്കോർ 2008 അയർലന്റിന് എതിരെ 402/2

NEW-ZEALNAD-CRICKET-TEAM.jpg
ജയിംസ് മാർഷലിന്റേയും(161) ബ്രണ്ടം മക്കല്ലത്തിന്റേയും(166) സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലന്റ് 402 റൺസ് പടുത്തുയർത്തിയത്. തുടർന്ന് ബാറ്റ് ചെയ്ത അയർലന്റ് 112 റൺസിന് പുറത്തായി. 290 റൺസിന്റെ വമ്പൻ തോൽവിയാണ് അയർലന്റ് വഴങ്ങിയത്.

ആസ്ട്രേലിയ ഒരു തവണ
ഉയർന്ന സ്കോർ 2006 ദക്ഷിണാഫിക്കക്ക് എതിരെ 434/4

Sky_Sports_Classics__ODI_Cricket
ഏകദിന ചരിത്രത്തിൽ ആദ്യമായി 400 റൺസ് നേടിയ ടീം ആസ്ട്രേലിയയാണ്. പൊണ്ടിംഗിന്റെ സെഞ്ചുറിയും(164) ഹസിയുടെ (51 പന്തിൽ 81 റൺസ്) അർധസെഞ്ചുറിയുടേയും സഹായത്തോടെയാണ് 434 എന്ന പടുകൂറ്റൻ ടോട്ടൽ നേടിയത്. പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഗിബ്സിന്റെ സെഞ്ചുറിയുടെ(175) പിൻബലത്തിൽ അവസാന ഓവറിൽ വിജയിക്കുകയായിരുന്നു.

ശ്രീലങ്ക രണ്ട് തവണ
ഉയർന്ന സ്കോർ നെതർലന്റിനെതിരെ 443/9

sri-lanka-cricket
സനത് ജയസൂര്യയുടെ സെഞ്ചുറിയുടെ(157) പിൻബലത്തിൽ ശ്രീലങ്ക 443/9 റൺസ് നേടിയത്. രണ്ടാം തവണ ഇന്ത്യ നേടിയ 414 പിന്തുടർന്ന ശ്രീലങ്കക്ക് 411 റൺസ് നേടാനെ കഴിഞ്ഞുള്ളു.

ദക്ഷിണാഫ്രിക്ക മൂന്ന് തവണ
ഉയർന്ന സ്കോർ 2015 വെസ്റ്റിൻഡിസിനെതിരെ 439/2

South Africa v Australia - 5th ODI
ഏകദിന ചരിത്രത്തിൽ 400 റൺസ് പിന്തുടർന്ന് ജയിച്ച ഒരേ ഒരു ടീം ദക്ഷിണാഫ്രിക്കയാണ്. 2006ൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അത്, 2015 രണ്ട് തവണ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡിസിനെതിരെ 400 റൺസ് നേടിയിരുന്നു. ലോകകപ്പ് മത്സരത്തിലും അതിന് മുന്നോടിയായി നടന്ന ഏകദിന സീരീസിലും. രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കൻ നായകൻ ഡിവിലിയേഴ്സ് തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു.

ഇന്ത്യ 5 തവണ
ഉയർന്ന സ്കോർ 2011 വെസ്റ്റിൻഡിസിനെതിരെ 418/5

india
ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 400 റൺസ് നേടിയ ഏക ടീം, ഇന്ത്യയാണ്. 2007 ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി ബർമൂഡക്ക് എതിരെ 400 തികക്കുന്നത്. പിന്നീട് 2010ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ദക്ഷിണാഫ്രിക്കക്ക് എതിരെ തന്റെ കരിയറിലെ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യ 400 തികച്ചിരുന്നു. അടുത്ത വർഷം സേവാഗിന്റെ ഇരട്ട സെഞ്ചുറിയുടെ മികവിൽ ഇന്ത്യ വിൻഡിസിനെതിരെ 418 റൺസ് നേടിയിരുന്നു. കൂടാതെ ശ്രീലങ്കക്ക് എതിരെ രണ്ട് തവണ ഇന്ത്യ 400 കടന്നിട്ടുണ്ട്. ഒരിക്കൽ ലങ്കക്കെതിരെ 414 റൺസ് നേടുകയുണ്ടായി. മറ്റൊരിക്കൽ ലങ്കക്ക് എതിരെ 2015ൽ രോഹിത് ശർമ്മയുടെ 264 റൺസ് എന്ന വ്യക്തിഗത സ്കോറിന്റെ സഹായത്തോടെ ഇന്ത്യ 400 കടന്നിരുന്നത്. ഇന്ത്യ 400 നേടിയ എല്ലാ മത്സരത്തിലും വിജയിച്ചിട്ടുണ്ട്.