പുരകത്തുമ്പോഴേ വാഴവെട്ടാന്‍ പറ്റൂ, പന്നിപനി പടര്‍ന്നുപിടിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഡോക്ടര്‍മാരുടെ സമരം

single-img
27 February 2015

swine-fluരാജ്യതലസ്ഥാനത്ത് പന്നിപനി ഭീണി നിലനില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമത്തില്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും കീഴിലുള്ള പതിനഞ്ചോളം ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നത്. സഫ്ദര്‍ജംഗ്, രാം മനോഹര്‍ ലോഹ്യ, ലോക് നായക് എന്നിവ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് പണി മുടക്കിലാണ്. ഇതോടെ നിരവധി സാധാരണക്കാരായ രോഗികളാണ് ബുദ്ധിമുട്ടിലായത്.

ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. രോഗികളോടൊപ്പം ഒരാള്‍ക്ക് മാത്രമേ പ്രവേശനാനുമതി നല്‍കാവൂ. ഓപ്പറേഷന്‍ തിയേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുക. അധികസമയം ജോലി ചെയ്യുന്നതിന് അധികവേതനം നല്‍കുക. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ഹോസ്റ്റലുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ അംഗീകരിക്കണമെന്നും ഡല്‍ഹി റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.