രാജേന്ദ്ര പച്ചൗരിയെ അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു

single-img
27 February 2015

pachuriന്യൂഡല്‍ഹി: പീഡനക്കേസിൽ ആരോപണം നേരിടുന്ന രാജേന്ദ്ര പച്ചൗരിയെ അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പച്ചൗരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡല്‍ഹിയിലെ സെഷന്‍സ് കോടതി അറസ്റ്റ് തടഞ്ഞത്.

സഹപ്രവര്‍ത്തകയാണ് പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഐക്യരാഷ്ട്രസഭാ സമിതിയായ ഐ.പി.സി.സിയുടെ അധ്യക്ഷസ്ഥാനം രാജേന്ദ്ര കെ.പച്ചൗരി രാജിവെച്ചിരുന്നു. ആരോപണം അദ്ദേഹം നിഷേധിച്ചു.

പച്ചൗരിയുടെ ഡല്‍ഹിയിലെ സ്ഥാപനമായ ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (ടി.ഇ.ആര്‍.ഐ.) സഹപ്രവര്‍ത്തകയാണ് ഫിബ്രവരി 13-ന് ഇദ്ദേഹത്തിനെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ചത്. ഇവരുടെ പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിവരികയാണ്.