കണ്ണൂരില്‍ ആര്‍.എസ്.എസ് ബോംബാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

single-img
27 February 2015

Kannur

കണ്ണൂര്‍ പിണറായിയില്‍ ആര്‍.എസ്.എസ്‌കാരുടെ വീടു കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു. വെണ്ടായിക്കോട് സ്വദേശിനി സരോജിനിയാണ് മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈജന്റെ മാതാവാണ് സരോജിനി.

ഈ മാസം രണ്ടിനാണു ഷൈജന്റെ വീടിനു നേരെ യുണ്ടായ ആക്രമണത്തില്‍ സരോജിനിക്കും ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് സരോജിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.