മക്കയിലും വത്തിക്കാനിലും ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയില്ല; അതുപോലെ അയോധ്യയില്‍ മുസ്ലീം പള്ളിയും നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ്

single-img
27 February 2015

Ayodhyaമക്ക മദീനയിലോ വത്തിക്കാന്‍ നഗരത്തിലോ ക്ഷേത്രം പണിയാന്‍ കഴിയാത്തതുപോലെ ആയോധ്യയില്‍ മുസ്ലീംപള്ളി പണിയാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രവും മുസ്ലീംപള്ളിയും പണിയാമെന്ന പുതിയ പരിഹാര നിര്‍ദ്ദേശം തള്ളിയാണ് ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച അയോധ്യയിലെ ഹനുമാന്‍ഗാര്‍ഹിയില്‍ ആയോധ്യവിഷയത്തിലെ ആദ്യകാല പരാതിക്കാരന്‍ ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് മേധാവി മഹന്ത് ഗ്യാന്‍ ദാസും നടത്തിയ കൂടിക്കാഴ്ചയിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രവും മുസ്ലീംപള്ളിയും പണിത് പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന നിര്‍ദ്ദേശമുണ്ടായത്. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി സനാതനധര്‍മ്മത്തിന്റെ പുണ്യഭൂമിയായ അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നും ഹാഷിം അന്‍സാരിയും മഹന്ത് ഗ്യാന്‍ ദാസും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നുമാണ് ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.

അയോധ്യയില്‍ അവര്‍ക്ക് ക്ഷേത്രവും മുസ്ലീംപള്ളിയും പണിയണമെങ്കില്‍ അവര്‍ എന്തിനാണ് രണ്ടിനുമിടയില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ആദിത്യനാഥ് ചോദിച്ചു. തര്‍ക്കഭൂമി രാമന്റെ ജന്മസ്ഥലമാണെന്ന് അലഹബാദ് ഹൈക്കോടതി സമ്മതിച്ചതാണെന്നും അദിത്യനാഥ് അവകാശപ്പെട്ടു.

മദര്‍തെരേസയുടെ സംഘം ഇപ്പോഴും മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു. ഒരു ഹിന്ദു പെണ്‍കുട്ടി മതം മാറ്റപ്പെട്ടാല്‍, ഞാന്‍ 100 മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുമെന്നും അദ്ദേഹം പ്രസ്താവിച്ചു.