തന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി നടന്‍ ജയസൂര്യ

single-img
27 February 2015

DQsതന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി നടന്‍ ജയസൂര്യ. തന്റെ മകനും ദുല്‍ഖറും കൂടി നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ മകന്റെ ദുല്‍ഖര്‍ ആരാധനയെപ്പറ്റി എഴുതിയിരിക്കുന്നത്.

‘എന്റെ മോനാ..പക്ഷേ എന്നേക്കാള്‍ ഇഷ്ടം ദുല്‍ഖറിനെയാ…ഡി ക്യു നിന്റെ മക്കളെ ഞാന്‍ എന്റെ ഫാന്‍ ആക്കുമെടാ…” എന്ന പോസ്റ്റിന് ദുല്‍ഖറിന്റെ മറുപടിയുമുണ്ട്. ”ഉറപ്പല്ലേ… അങ്കൂര്‍ റാവുത്തറിന്റെ ഫാന്‍ ആരാ അല്ലാത്തെ?”

തന്റെ മകന്റെ ഇഷ്ടനടന്‍ ദുല്‍ഖര്‍ സല്‍മാനും നടി നസ്രിയയുമാണെന്ന് ജയസൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു.