അഴിമതി രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
27 February 2015

Modiഅഴിമതി രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പരാജയത്തിന്റെ ജീവിക്കുന്ന തെളിവാണ് തൊഴിലുറപ്പ് പദ്ധതിയെന്നും എന്നാല്‍ പദ്ധതി മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് മാസം കൊണ്ട് സര്‍ക്കാരിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കണം. ഒരു തെരഞ്ഞെടുപ്പ് വിജയത്തെ അടിസ്ഥാനമാക്കി ഈ സര്‍ക്കാരിനെ വിലയിരുത്തരുതെന്നും മോദി പ്രസ്താവിച്ചു.

തന്റെ വിദേശയാത്രകള്‍ രാഷ്ട്രീയതലങ്ങളില്‍ ചര്‍ച്ചയാകുന്നതിനെതിരെയും മോദി വിമര്‍ശനവുമായി എത്തി. മുന്‍ പ്രധാനമന്ത്രിമാരും ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ വിദേശയാത്രകള്‍ മാത്രം ചര്‍ച്ചയാക്കുന്ന വിധത്തില്‍ രാഷ്ട്രീയം തരംതാഴരുതെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു.