റയില്‍വേ ബജറ്റ്; കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി

single-img
26 February 2015

trainന്യൂഡല്‍ഹി: റയില്‍വേ ബജറ്റില്‍ കേരളത്തിന് പുതിയ ട്രെയിനുകളോ പാതകളോ ലഭിച്ചില്ലെങ്കിലും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ വകയിരുത്തി. ഇതില്‍ ഈ വര്‍ഷം 144.983 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

കേരളത്തിലെ പാത ഇരട്ടിപ്പിക്കലിനും ഇത്തവണ പരിഗണന നല്‍കിയിട്ടുണ്ട്. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മിക്കാനും റയില്‍വേ ബജറ്റില്‍ അനുമതിയായി. 1000 കോടി രൂപയോളം വേണ്ടി വരുന്ന ശബരി പാതയ്ക്ക് അനുവദിച്ചത് വെറും 5 കോടി രൂപയാണ്.

ബജറ്റില്‍ കേരളത്തിനുള്ള മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

  • ചെങ്ങന്നൂര്‍- ചിങ്ങവനം പാതയ്ക്ക് 58 കോടി
  • അമ്പലപ്പുഴ- ഹരിപ്പാട് പാതയ്ക്ക് 55 കോടി
  • എറണാകുളം- കുമ്പളം പാത ഇരട്ടിപ്പിക്കല്‍ 30 കോടി
  • കുറുപ്പന്തറ- ചിങ്ങവനം പാതയ്ക്ക് 10 കോടി
  • തിരുന്നാവായ- ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി
  • ശബരി പാതയ്ക്ക് അഞ്ച് കോടി
  • കൊച്ചുവേളി കോച്ച് ടെര്‍മിനലിന് 45 ലക്ഷം
  • കൊല്ലം-വിതുരനഗര്‍പാതയ്ക്ക് 8.5 കോടി
  • മംഗലാപുരം-കോഴിക്കോട് പാതഇരട്ടിപ്പക്കലിന് 4.5 കോടി
  • ചേപ്പാട്-കായംകുളം പാതഇരട്ടിപ്പക്കലിന് ഒരു കോടി