ട്രെയിന്‍ യാത്രാ നിരക്ക് ഉയര്‍ത്തില്ല; റയില്‍വേ ബജറ്റ് പ്രഖ്യാപനം തുടരുന്നു

single-img
26 February 2015

trainന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാ നിരക്ക് ഉയര്‍ത്തില്ലെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. അഞ്ചു വര്‍ഷത്തിനകം റയില്‍വേയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും.

നാലു വിഷയങ്ങള്‍ക്കാവും മുന്‍ഗണന നല്‍കുക
1. യാത്രക്കാരുടെ സൗകര്യങ്ങള്‍,
2. സുരക്ഷിതയാത്ര,
3. ആധുനിക സൗകര്യങ്ങള്‍,
4. റയില്‍വേയുടെ സാമ്പത്തിക സ്വയംപര്യാപ്തത.

റയില്‍പാളങ്ങളുടെ വ്യാപനം 14 ശതമാനം വര്‍ധനയോടെ 1,36,000 കിലോമീറ്ററാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി അറിയിച്ചു. പദ്ധതികള്‍ക്ക് വിദേശസഹകരണം തേടും. നിലവിലെ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കും, ആധുനീകരണത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കും. ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കും. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കും. നിക്ഷേപങ്ങളുടെ കുറവ് റയില്‍വേയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സ്വഛ് ഭാരത് പദ്ധതിക്ക് മുന്‍ഗണന നല്‍കും, ശുചിത്വ സ്റ്റേഷനുകള്‍ ഉറപ്പാക്കും, വികസന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളുടെ സഹകരണം തേടും, റയില്‍പാളങ്ങളുടെ വ്യാപനം 14 ശതമാനം വര്‍ധനയോടെ 1,36,000 കിലോമീറ്ററാക്കും. യാത്രാനിരക്കില്‍ വര്‍ധനയില്ല, അഞ്ചു വര്‍ഷത്തിനകം റയില്‍വേയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും, നാലു വിഷയങ്ങള്‍ക്ക് മുന്‍ഗണന  യാത്രക്കാരുടെ സൗകര്യങ്ങള്‍, സുരക്ഷിതയാത്ര, ആധുനിക സൗകര്യങ്ങള്‍, റയില്‍വേയുടെ സാമ്പത്തിക സ്വയംപര്യാപ്തത, പദ്ധതികള്‍ക്ക് വിദേശസഹകരണം തേടും, നിലവിലെ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കും, ആധുനീകരണത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കും, ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കും, യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കും

വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മദന്‍ മോഹന്‍ മാളവ്യയുടെ ഓര്‍മ നിലനിര്‍ത്തി റയില്‍വേ സാങ്കേതികവിദ്യാ പഠനത്തിന് മാളവ്യ ചെയര്‍, ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെന്‍ഡിങ് മെഷിനുകള്‍ നടപ്പാക്കും
,ജനറല്‍ കംപാര്‍ട്‌മെന്റുകളിലും മൊബൈല്‍ ചാര്‍ജിങ്‌സൗകര്യം, ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കാന്‍ 6581 കോടി വകയിരുത്തും, കംപാര്‍ട്‌മെന്റ് വാതിലുകളുടെ വലുപ്പം കൂട്ടാന്‍ പദ്ധതി, ലെവല്‍ക്രോസുകളുടെ സുരക്ഷയ്ക്ക് ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പദ്ധതി, 650 സ്റ്റേഷനുകളില്‍ കൂടി ശുചിമുറികള്‍ നടപ്പാക്കും, സ്റ്റേഷനുകളില്‍ വീല്‍ ചെയര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സൗകര്യം.

മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും, അപ്പര്‍ ബര്‍ത്തുകളിലേക്കുള്ള ചവിട്ടുപടി രൂപകല്‍പന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനെഏല്‍പ്പിക്കും, 400 എ വണ്‍ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം, വികസന പദ്ധതികളില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കും, മേഘാലയയെ രാജ്യത്തിന്റെ റയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തും, റയില്‍വേ സ്റ്റേഷനുകള്‍ അതാത് പ്രദേശത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലാക്കും, പ്രധാന നഗരങ്ങളില്‍ റയില്‍വേ ഉപഗ്രഹ ടെര്‍മിനലുകള്‍, അഡ്വാന്‍സ് ബുക്കിങ് സൗകര്യം 120 ദിവസത്തേക്ക്.

ഇകാറ്ററിങ് സംവിധാനം വ്യാപകമാക്കും, എംപി ഫണ്ടില്‍ നിന്നും റയില്‍വേയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് റയില്‍വേ മന്ത്രി, തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തും, ബഹുഭാഷാ ഇടിക്കറ്റിങ് പോര്‍ട്ടല്‍ വരും, വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തും, ട്രെയിനുകളില്‍ പരിസ്ഥിതി സൗഹൃദ വാക്വം സങ്കേതം ഉള്‍പ്പെടുന്ന ശുചിമുറികള്‍, ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാന്‍ ഐആര്‍ടിസി വഴി പദ്ധതി നടപ്പാക്കും, യാത്രക്കാരുടെ പരാതികള്‍ രേഖപ്പെടുത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരും, യാത്രക്കാര്‍ക്ക് സുരക്ഷാ സംബന്ധമായ പരാതികള്‍ രേഖപ്പെടുത്താന്‍ ടോള്‍ ഫ്രീ നമ്പര്‍  132, യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്താന്‍ ടോള്‍ ഫ്രീ നമ്പര്‍  138.