ചന്ദ്രബോസ്‌ കൊലക്കേസ്; പ്രതി നിഷാമുമായുള്ള എസ്പിയുടെ രഹസ്യ കൂടിക്കാഴ്‌ച ചട്ടവിരുദ്ധം

single-img
26 February 2015

nisam-acting-bid-foiled.jpg.image.784.410തൃശൂര്‍: ചന്ദ്രബോസ്‌ കൊലക്കേസ് പ്രതി നിഷാമുമായി മുന്‍ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജേക്കബ്‌ ജോബ്‌ രഹസ്യ കൂടിക്കാഴ്‌ച നടത്തിയ നടപടി ചട്ടവിരുദ്ധമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌. ജേക്കബ്‌ ജോബിനെതിരേ വിശദമായ അന്വേഷണം വേണമെന്നും തൃശൂര്‍ റേഞ്ച്‌ ഐ.ജി ടി.ജെ ജോസ്‌ എ.ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞ പത്തിനാണ്‌ നിഷാമുമായി ജേക്കബ്‌ ജോബ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. നിഷാമിനെ ഒറ്റയ്‌ക്ക്‌ ചോദ്യംചെയ്‌ത ദുരൂഹമാണെന്നും സാമ്പത്തിക ഇടപാട്‌ നടന്നിട്ടുണ്ടോ എന്നറിയാന്‍ വിജിലന്‍സ്‌ അന്വേഷണം പോലുള്ള വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്‌റ്റഡി കാലാവധി തീരുന്നതിന്‌ ഒരു ദിവസം മുമ്പായിരുന്നു ഇത്‌. മറ്റ്‌ അന്വേഷണ ഉദ്യോഗസ്‌ഥരെ ഒഴിവാക്കിയാണ്‌ നിഷാമിനെ കമ്മിഷണര്‍ ചോദ്യംചെയ്‌തത്‌.

നിഷാമിന്റെ കസ്‌റ്റഡി റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനു മുന്‍പുള്ള ഈ കൂടിക്കാഴ്‌ചയാണ്‌ വിവാദമായത്‌. ചോദ്യംചെയ്യലിന്റെ ഭാഗമായി കമ്മിഷണറെന്ന നിലയിലാണ്‌ കൂടിക്കാഴ്‌ച നടത്തിയതെന്ന ജേക്കബ്‌ ജോബിന്റെ വിശദീകരണം തൃപ്‌തികരമായിരുന്നില്ല.