കോഴിക്കോട് വീണ്ടും സഹോദരങ്ങള്‍ക്ക് നേരേ സദാചാരഗുണ്ടകളുടെ ആക്രമണം

single-img
25 February 2015

moralpolicing1കോഴിക്കോട് വീണ്ടും സഹോദരങ്ങള്‍ക്ക് നേരേ സദാചാരഗുണ്ടകളുടെ ആക്രമണം. കുറ്റ്യാടി സ്വദേശി വിവേകിനാണ് മര്‍ദ്ദനമേറ്റത്. സഹോദരിയോടൊപ്പം ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോകവെ ആണ് ആക്രമം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കയറാന്‍ നില്‍ക്കുന്നതിനിടെ സദാചാരഗുണ്ടകള്‍ ഇവരെ വളയുകയും വിവേകിനെ ആക്രമിക്കുകയും ആയിരുന്നു.

കാമുകീകാമുകന്‍മാരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രഥമിക വിവരം. മൂന്നുപേരെ സംഭവ സ്ഥലത്ത്നിന്നും രണ്ട് പേരെ വിവേകിന്റെയും സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങള്‍ക്കു മുമ്പാണ് സഹോദരങ്ങളെ കമിതാക്കളാണെന്നാരോപിച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. തങ്ങള്‍ സഹോദരങ്ങളാണെന്ന് പറഞ്ഞിരുന്നതായും എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് സംഘം  ആക്രമിക്കുകയായിരുന്നു.

സ്‌കൂളില്‍ പരീക്ഷയോടടുപ്പിച്ച് നടക്കുന്ന പഠന ക്യാമ്പിനെത്തിയ സഹോദരിയെ കൂട്ടിക്കൊണ്ട് പോകാനായി വന്നപ്പോഴാണ് കമിതാക്കളാണെന്ന് പറഞ്ഞ് സലാം എന്ന യുവാവിനും സഹോദരിക്കും മര്‍ദ്ദനമേറ്റത്.