കേരളം ഉൾപെടെ 11 സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്‍ക്കാറിന്റെ 1.94 ലക്ഷം കോടി രൂപയുടെ ധനസഹായം

single-img
25 February 2015

modi-suit_650_012615070705രാജ്യത്ത് കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിനെ കേന്ദ്രസര്‍ക്കാർ സഹായിക്കും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേരളത്തിന് 1.94 ലക്ഷം കോടി രൂപയുടെ അധിക സഹായമാ‍ണ് മോഡി സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്. കടക്കെണിയിലായ സംസ്ഥാനങ്ങള്‍ക്ക് അധികസാമ്പത്തികസഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയതാണ് സംസ്ഥാനത്തിന് ഗുണകരമായത്. 14-)ം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് സാമ്പത്തിക ബാധ്യതയുള്ള  സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.

കേരളമടക്കം  11 സംസ്ഥാനങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ സഹായിക്കാന്‍ പോകുന്നത്. വിഭജിക്കപ്പെട്ട ആന്ധ്രയ്ക്കും കേരളം, അസം, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, മിസോറം, ഹിമാചല്‍ പ്രദേശ്,  നാഗാലാന്‍ഡ്, ത്രിപുര, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളും ഇതിൽപെടും. 11 സംസ്ഥാനങ്ങള്‍ക്കുമായി 2015-16 സാമ്പത്തിക വര്‍ഷം 48,906 കോടി രൂപയായിരിക്കും ലഭിക്കുക. കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയനുസരിച്ച് കേന്ദ്ര നികുതി വരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത്.