ലോകകപ്പ് ക്രിക്കറ്റിൽ ടീമുകളുടെ എണ്ണം കുറയ്‌ക്കരുത്- സച്ചിന്‍ തെണ്ടുല്‍ക്കര്‍

single-img
25 February 2015

sachinമെല്‍ബണ്‍: ക്രിക്കറ്റ്‌ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്‌ക്കാനുള്ള തീരുമാനത്തിനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം പത്താക്കി ചുരുക്കാന്‍ സംഘാടക സമിതി തീരുമാനിച്ചതായി ഐസിസി വക്താവ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

മികച്ച 10 ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ ലോകകപ്പിന്റെ ആവേശം വര്‍ധിക്കുമെന്നും എല്ലാ ടീമുകള്‍ക്കും പരസ്‌പരം ഏറ്റുമുട്ടാന്‍ സാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തിയാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ ടീമുകളുടെ എണ്ണം പത്താക്കി ചുരുക്കുന്നതിനെ സച്ചിന്‍ എതിർത്തു. ‘അഫ്‌ഗാനിസ്‌ഥാനും അയര്‍ലന്‍ഡിനുമൊക്കെ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാൽ മാത്രമേ അവര്‍ക്കും മുന്നോട്ടു വരാനാകൂ.

കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തിയാലെ ക്രിക്കറ്റിനു ഗുണമുണ്ടാകൂ, എന്നാല്‍ നിലവാരം നഷ്‌ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതോടെ ചെറുകിട ടീമുകളുടെ നിലവാരവും ഉയരുമെന്നു കരുതുന്നതായും സച്ചിന്‍ പറഞ്ഞു.