വിന്‍സന്റ് മാഷ് ഓര്‍മ്മയായി

single-img
25 February 2015

06tvf-quickfive_06_1675564gതമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലെ ബഹുമുഖ പ്രതിഭയായിരുന്ന എ.വിന്‍സന്റ് അന്തരിച്ചു. ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഛായഗ്രാഹകന്‍ എന്ന നിലയിലാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായ നീലക്കുയിലിന്റെ ഛായഗ്രാഹകനായിരുന്നു വിന്‍സന്റ് മാഷ്. ഭാര്‍ഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചു തെമ്മാടി എന്നിവയാണ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

ജെ.സി.ഡാനിയേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹം 1969ല്‍ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതിയും നേടി. 1991ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന ചിത്രമാണ് ഒടുവില്‍ ക്യാമറ ചലിപ്പിച്ച മലയാള സിനിമ. പിന്നീട് തെലുങ്കില്‍ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം 1997 വരെ അവിടെ സജീവമായി പ്രവര്‍ത്തിച്ചു.