മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരയുള്ള ജനങ്ങളുടെ സമരത്തിന് അണിചേരാന്‍ വി.ടി. ബല്‍റാം എം.എല്‍.എയും

single-img
25 February 2015

unwanted-trouble-for-vt-balram-mla_1018മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലക്കെതിരായ ജനകീയ മുന്നേറ്റത്തിന് വിടി ബല്‍റാം എം.എല്‍.എയും അണിചരുന്നു. സമരത്തിന്റെ ഭാഗമായി 27ന് വെള്ളിയാഴ്ച്ച 10 മണിക്ക യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഡ്യ പ്രഖ്യാപന ചടങ്ങിലാണ് വിടി ബല്‍റാം പങ്കെടുക്കുന്നത്.

ഐക്യദാര്‍ഢ്യ ചടങ്ങുകളുടെ ഭാഗമായി 28ന് കോഓപ്പറേറ്റീവ് കോളജിലെ വിദ്യാര്‍ഥികളുടെ സമരവും നടക്കും. 67ാം ദിനത്തിലേക്ക് കടക്കുന്ന സമരത്തിന് വിവിധ സംഘടനകളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. കിന്‍ഫ്ര പാര്‍ക്കിലെ രണ്ട് ഏക്കര്‍ 25 സെന്റ് സ്ഥലത്താണ് മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്.

120 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിദിനം നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ് കാക്കഞ്ചേരിയിലേത്. പൊട്ടാസ്യം സൈനേഡും, കാഡ്മിയവും, സിങ്കും, നിക്കലും, കോപ്പര്‍ ഓക്‌സൈഡുകളും ആസിഡ് മാലിന്യങ്ങളും, വാതകങ്ങളും ചേര്‍ന്ന് നാടിനെ ദുരിതത്തിലാഴ്ത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ ദിനംപ്രതി മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളവും ജ്വല്ലറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണം.

റെഡ് ക്യാറ്റഗറി വിഭാഗത്തില്‍ വരുന്ന ആഭരണ നിര്‍മ്മാണ ശാല കിന്‍ഫ്രയുടെ ഫുഡ് പാര്‍ക്കില്‍ വരുന്നതിന് എതിരെ വ്യവസായ പാര്‍ക്കിലെ സ്ഥാപനങ്ങളും സമരത്തിലാണ്.