അഫ്ഗാനിസ്ഥാനില്‍ 30 ബസ് യാത്രക്കാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

single-img
24 February 2015

Terroristകാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ 30 ബസ് യാത്രക്കാരെ സൈനിക വേഷത്തില്‍ എത്തിയ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. കാബൂളില്‍ നിന്ന് ഹെറാത്ത് നഗരത്തിലേക്കുള്ള റോഡിലൂടെ സഞ്ചരിക്കവെയാണ് മുഖംമൂടി ധരിച്ച സംഘം യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്.

ബസ്സിലുണ്ടായിരുന്ന പുരുഷന്മാരെ രണ്ട് വാഹനങ്ങളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു. താലിബാന്‍ തീവ്രവാദികളും പ്രാദേശിക തീവ്രവാദി സംഘങ്ങളും കൊള്ളക്കാരും അഫ്ഗാനിസ്താനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.