ക്രിസ് ഗെയ്‌ലിന് ഇരട്ട സെഞ്ച്വറി; വിന്‍ഡീസ് (372/2)

single-img
24 February 2015

West Indies v Zimbabwe - 2015 ICC Cricket World Cupകാന്‍ബറ: ക്രിസ് ഗെയ്‌ലിന് ഇരട്ട സെഞ്ച്വറി. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടുന്ന വ്യക്തിയായി ഗെയിൽ. സിംബാബ്‌വെയ്ക്ക് എതിരെ നടന്ന മത്സരത്തിൽ 16 സിക്സുകളും 10 ഫോറിന്റേയും അകമ്പടിയോടെയാണ് ഗെയിൽ തന്റെ ഇരട്ട ശതകം തികച്ചത്. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ ഇരട്ട ശതകം നേടുന്ന താരമെന്ന ബഹുമതിയും ഗെയിൽ കരസ്ഥമാക്കി.  ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരം എന്ന ബഹുമതിയും ഗെയിൽ സ്വന്തം പേരിൽ കുറിച്ചുരണ്ടാം വിക്കറ്റില്‍ ഗെയ്‌ലും സാമുവല്‍സും ചേര്‍ന്ന് 50 ഓവറില്‍ 372 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിന് ആദ്യ വിക്കറ്റ് അക്കൗണ്ട് തുറക്കും മുമ്പേ നഷ്ടമായിരുന്നു.

ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ഡ്വെയ്ന്‍ സ്മലിത്തിനെ പന്യാന്‍ഗാര ക്ലീന്‍ ബോള്‍ ചെയ്യുകയായിരുന്നു. പിന്നീട് ഗെയ്‌ലും സാമുവല്‍സും ചേര്‍ന്ന് സൂക്ഷ്മതയോടെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.  ഗെയ്‌ലിന്റെ 22-മത്തെ സെഞ്ച്വറിയാണിത്. 156പന്തുകള്‍ നേരിട്ടാണ് സാമുവല്‍സ് 133 റണ്‍സെടുത്തിട്ടുണ്ട്.

സ്മിത്തിന്റെ വിക്കറ്റെടുത്ത പന്യന്‍ഗാരയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഡാരന്‍ ബ്രാവോയെയും സുലൈമാന്‍ ബെന്നിനെയും പുറത്തിരുത്തിയാണ് വെസ്റ്റിന്‍ഡീസ് ഇന്നിറങ്ങിയത്. വെസ്റ്റിന്‍ഡീസിനും സിംബാബ്‌വെയ്ക്കും രണ്ട് മത്സരത്തില്‍ ഓരോ ജയം വീതമാണുള്ളത്.