ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനു മറുപടിയുമായി ഖുശ്ബു രംഗത്ത്.’ജനിച്ചത് മുസ്ലീമായി, പക്ഷേ മനുഷ്യകുലമാണ് എന്‍റെ മതം’

single-img
24 February 2015

Kushboo_18_08-2മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്നുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ ഖുശ്ബു രംഗത്ത്.

താനൊരു മുസ്ലീമായിട്ടാണ് ജനിച്ചത്. വിവാഹം കഴിച്ചത് ഹിന്ദുവിനെ, ഇതുവരേയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഇപ്പോഴും പിന്തുരുന്നത് മനുഷ്യകുലമെന്ന മതത്തെ മാത്രം. ഞാനൊരു ഇന്ത്യക്കാരിയാണ്. എന്നാണു മോഹൻ ഭഗവതിനുള്ള മറുപടിയായി ഖുശ്ബു പറഞ്ഞത്.

മദര്‍ തെരേസ ശ്രേഷ്ടയായ വ്യക്തിയാണെന്നും മോഹൻ ഭഗവത്തിനു നല്ല ചികിത്സ ആവശ്യമാണെന്നും ഖുശ്ബു വ്യക്തമാക്കി