മാര്‍ച്ച് 14 ന് ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും

single-img
23 February 2015

mahatma-gandhi-live-wallpaper-1-0-s-307x512ലോകരാജ്യങ്ങള്‍ ആദരിക്കുന്ന മഹാത്മാഗാന്ധിയെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പിന്‍മുറക്കാരും ഒടുവില്‍ ആദരിക്കുന്നു. ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ മഹാത്മാ ഗാന്ധി പ്രതിമ മാര്‍ച്ച് 14ന് അനാച്ഛാദനം ചെയ്യുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെയും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നെല്‍സണ്‍ മണ്ടേലയുടെയും ഉള്‍പ്പെടെ ഇപ്പോഴുള്ള 10 പ്രതിമകള്‍ക്കൊപ്പമാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമയും ഇടം പിടിക്കുന്നത്.

ഇന്‍ഫോസിസ് ബോര്‍ഡ് രണ്ടരലക്ഷം പൗണ്ടും ബിട്ടനിലെ ഇന്ത്യന്‍ വംശജനായ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തല്‍ ഒരുലക്ഷം പൗണ്ടും സംഭാവന ചെയ്തതോടെ ഗാന്ധിപ്രതിമ സ്ഥാപിക്കാന്‍ ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റ് സമാഹരിച്ച തുക 10 കോടിയോളം ഇന്ത്യന്‍ രൂപയായിക്കഴിഞ്ഞു. ബ്രിട്ടിഷ് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും അന്നത്തെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഗാന്ധിപ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

അനാച്ഛാദനച്ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണു മുഖ്യാതിഥിയായി പങ്കെടുക്കും. മഹാത്മാവിന്റെ അവസാന ബ്രിട്ടന്‍ സന്ദര്‍ശനമായ 931ലെ വട്ടമേശസമ്മേളനത്തിന്റെ ചിത്രങ്ങളില്‍ നിന്നുമാണ് പ്രശസ്ത ബ്രിട്ടിഷ് ശില്‍പി ഫിലിപ് ജാക്‌സണ്‍ പ്രതിമ തയ്യാറാക്കുന്നത്. ആണു ഗാന്ധിജിയുടെ വെങ്കലപ്രതിമ നിര്‍മിച്ചത്. ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികവേളയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ച് ബ്രിട്ടന്‍ ആദരം അര്‍പ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്.