വായുമലിനീകരണം ഓരോ ഇന്ത്യക്കാരന്റെ ആയുസ്സില്‍ നിന്നും പിടിച്ചെടുക്കുന്നത് 3 വര്‍ഷവും 2 മാസവും

single-img
21 February 2015

pollutionഅപകടകരമായ വായുമലിനീകരണമുള്ള പ്രദേശങ്ങളിലാണ് 66 കോടി ഇന്ത്യക്കാര്‍ ജീവിക്കുന്നതെന്നും വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിന്റെ കാലാവധി ഗണ്യമായി കുറയ്ക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ഷിക്കാഗോ, ഹാവാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞമാരാണ് പഠനം നടത്തിയത്. ഇന്ത്യയിലെ അപകടകരമായ അവസ്ഥയിലുള്ള വായുമലിനീകരണം ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ജനങ്ങളുടെ ആയുസ് 3.2 വര്‍ഷം വര്‍ധിപ്പിക്കാമെന്നാണ് പഠനത്തിലൂടെ ശാസ്‌രതജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

വികസന കാര്യങ്ങളില്‍ പരമ്പരാഗത വികസന രീതികളാണ് ഇന്ത്യ പിന്തുടരുന്നതെന്നും ഇത്തരം രീതികള്‍ മലിനീകരണം വര്‍ധിപ്പിക്കുന്നതിനേ സഹായിക്കുള്ളുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.