വേനൽക്കാലത്ത് കണ്ടിരിക്കേണ്ട കേരളത്തിലെ 5 ഹിൽസ്റ്റേഷനുകൾ

single-img
21 February 2015

മാർച്ച്-ഏപ്രിൽ മാസങ്ങളിലെ വേനൽ അവധിക്കാലം  ആഘോഷിക്കുവാൻ കൊള്ളാവുന്ന കേരളത്തിലെ 5 ഹിൽസ്റ്റേഷനുകൾ ഇതാ.

മൂന്നാർ

munnar
കേരളത്തിന്റെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. സമുദ്രനിരപ്പിൽ നിന്നും 1600മിറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുന്നാറിന്റെ പ്രത്യേകത മനോഹരമായ പച്ചപ്പാണ്. മഞ്ഞു മൂടിക്കിടക്കുന്ന തേയില തോട്ടങ്ങൾ മാനസിക ഉല്ലാസം നൽകുന്നവയാണ്. വേനൽ ആവധിക്കാലത്ത് കേരളത്തിൽ സന്ദർശിച്ചിരിക്കേണ്ട ചുരുക്കം ചില ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ.
വ്യാഴവട്ടക്കാലത്ത് പൂക്കുന്ന നിലക്കുറിഞ്ഞികാടുകളും മറയൂർ ചന്ദനക്കാടും ചിന്നാർ വന്യജീവി സങ്കേതവും ഇരവികുളം ദേശീയ ഉദ്യാനവും ചേർന്നതാണ് മൂന്നാർ.

പൊന്മുടി

ponmudi
കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 61 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന പൊന്മുടി പ്രകൃതി രമണീയമായ ഹിൽസ്റ്റേഷനാണ്. മനോഹരമായ കലാവസ്ഥയും അരുവികളും കൈത്തോടുകളും കുന്നുകളോടു കൂടിയ വനമ്പ്രദേശവും ചേർന്നതാണ് പൊന്മുടി. അഗസ്ത്യാർകൂടത്തിലൂടെയുള്ള മലകയറ്റം പ്രകൃതി സ്നേഹികൾക്ക് ഒരുക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.

ഗവി

gavi
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതമാണ് ഗവി. ഏറുമാടത്തിലെ താമസവും പക്ഷി നീരീക്ഷണവും കൊച്ചു പമ്പയിലൂടെയും തടാകങ്ങളിലൂടെയുമുള്ള ബോട്ട് സവാരിയുമാണ് ഗവിയിൽ വേനൽക്കാലം ആഘോഷിക്കാൻ എത്തുന്നവരെ കാത്തിരിക്കുന്നത്.

മലക്കപ്പാറ
malakkapara
തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. അസാമാന്യ സൗന്ദര്യമുള്ള അരുവികളും മനോഹരമായ ദൃശ്യങ്ങളോടു കൂടിയ പ്രകൃതിയുമാണ് മലക്കപ്പാറയെ ഫോട്ടോഗ്രാഫർമാരുടെ പറുദീസയാക്കി മറ്റുന്നത്.

തേക്കടി
Thekkady
ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വനത്താൽ ചുറ്റപ്പെട്ട ഹിൽസ്റ്റേഷനാണ് തേക്കടി. നഗര ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും വളരെ ദൂരയായി നിലകൊള്ളുന്ന തേക്കടിയുടെ പ്രത്യേകത വൈവിധ്യമായ ജന്തുവര്‍ഗ്ഗങ്ങളും സസ്യവര്‍ഗ്ഗങ്ങളുമാണ്. പെരിയാർ നദിയിലൂടെയുള്ള ബോട്ടു സവാരിയും നദിയിൽ കുളിക്കുന്ന ആനക്കൂട്ടങ്ങളുമാണ് തേക്കടിയുടെ മറ്റു സവിശേഷതകൾ.