30 ദിവസം ചാര്‍ജ് നില്‍ക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുമായി മൈക്രോമാക്സ്

single-img
20 February 2015

Micromax-Canvas-Hueഇനി സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയുടെ ചാർജ് തീർന്നു എന്ന പരാതി വേണ്ട. ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ പിന്നെ 30 ദിവസത്തേക്ക് ചാര്‍ജ് ചെയ്യേണ്ടാത്ത സ്മാർട്ട്ഫോണുമായി മൈക്രോമാക്സ് എത്തിക്കഴിഞ്ഞു. മൈക്രോമാക്‌സ് കാന്‍വാസ് ഹ്യു എന്ന പേരില്‍ പുതിയ സ്മാര്‍ട്ട്‌ഫോണാണ് വിപണി കീഴടക്കിയത്. ബാറ്ററി രാവിലെ മുഴുവനായി ചാര്‍ജ് ചെയ്തു കഴിഞ്ഞാൽ ഇന്റര്‍നെറ്റും വീഡിയോയുമെല്ലാം തടസം കൂടാതെ ഇനി ആസ്വദിക്കാൻ സാധിക്കും. 10,999 രൂപയുള്ള ഈ ഫോണില്‍ മൈക്രോമാക്‌സ് ആദ്യമായി അമോലെഡ് ഡിസ്‌പ്ലെയും ലഭ്യമാണ്.

മറ്റു പ്രത്യേകതകള്‍:

  • ആന്‍ഡ്രോയിഡ് 4.4(കിറ്റ്കാറ്റ്)
  • ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള 5 ഇഞ്ച് ഡിസ്‌പ്ലെ
  • 1ജിബി റാം
  • 1.3 ജിഗഹെട്സ് ക്വാഡ്-കോര്‍ പ്രൊസസര്‍
  • 8ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
  • സോണി സെന്‍സറോടു കൂടിയ 8മെഗാ പിക്‌സല്‍ ക്യാമറയും 2മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ