എരൂം പുളീം ബാനറിന്റെ പ്ലിംഗ്; കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഭാര്യ രശ്മി ആര്‍ നായര്‍

single-img
19 February 2015

plingകിസ് ഓഫ് ലൗവ് കൂട്ടായ്മ പ്രവര്‍ത്തകനായ രാഹുല്‍ പശുപാലന്‍ സിനിമ സംവിധാനം ചെയ്യുന്നു. ഏരൂം പുളീം ബാനറില്‍ ഫാത്തിമാ മനോജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്ലിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതുന്നത് രാഹുലിന്റെ ഭാര്യ രശ്മി ആര്‍. നായര്‍ ആണ്.

കേരളാ നിയമസഭയിലേക്ക് 2016ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പശ്ചാത്തലമാകുന്ന ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ചിത്രമാണ് പ്ലിംഗ്. ആണ് നിര്‍മ്മാണം. പുതുമുഖങ്ങള്‍ ആയിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. ടോണിയാണ് ഛായാഗ്രഹണം.