ടിം വിജയിച്ചശേഷമുള്ള ധോണിയുടെ സ്റ്റംപ് ഊരല്‍ ഇനി നടക്കില്ല

single-img
18 February 2015

24reax4ഇന്ത്യയുടെ ടീമിന്റെ വിജയത്തിന് ശേഷം സ്റ്റമ്പ് ഊരിയെടുക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ മോഹം ഈ ലോകപ്പില്‍ നടക്കില്ല. പാക്കിസ്താനെതിരെ വിജയിച്ച ശേഷം സ്റ്റമ്പ് ഊരിയെടുക്കാന്‍ ശ്രമിച്ച ധോണിയെ സ്‌ക്വയര്‍ ലെഗ് അംപയറായ ഇയാന്‍ ഗ്ലൗഡ് സൗമ്യനായി തടയുന്നത് വാര്‍ത്തയായിരുന്നു.

ഈ ലോകകപ്പില്‍ 40,000 ഡോളര്‍ (എകദേശം 24 ലക്ഷം രൂപ) വിലയുള്ള എല്‍.ഇ.ഡി സ്റ്റംപുകളും ബെയ്‌ലുകളുമാണ് ഐ.സി.സി ഉപയോഗിക്കുന്നതെന്നുള്ളതാണ് ഇതിന് കാരണം. ഒരു ഐ ഫോണ്‍ 5ന്റെ വില (50,000 രൂപ) തന്നെയാകും എല്‍.ഇ.ഡി ബെയ്‌ലുകള്‍ക്ക് മാത്രം. ഇക്കാരണത്താലാണ് അമ്പയര്‍ ഗ്ലൗഡ് ധോണിയെ തടഞ്ഞത്.

2013ലെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലാണ് എല്‍ഇഡി സ്റ്റമ്പുകള്‍ ആദ്യമായി ഉപയോഗിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന ട്വന്റി20 ലോകകപ്പിലും ഐ.സി.സി ഇത് ഉപയോഗിച്ചു. പരീക്ഷണം വിജയിച്ചതോടെ എല്‍.ഇ.ഡി സ്റ്റമ്പുകള്‍ ലോകകപ്പിലും ഉപയോഗിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.