കൊലയാളി നിസാമിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളും തെളിവുകളും സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുമടക്കമുള്ള പഴുതടച്ച റിപ്പോര്‍ട്ടാണ് മകാടതിയില്‍ ഹാജരാക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ്

single-img
18 February 2015

Nisamസെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാന്‍ സാധ്യതയെന്ന് നിയമവിദഗ്ദര്‍. കൊലയാളി നിസാമിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളും തെളിവുകളും സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുമടക്കമുള്ള പഴുതടച്ച റിപ്പോര്‍ട്ടാണ് മകാടതിയില്‍ ഹാജരാക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കി വധശിക്ഷ തന്നെ നല്‍കുന്നതിനു വേണ്ട തെളിവുകള്‍ ലഭിച്ചിട്ടുണെ്ടന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് ഒരുതരത്തിലും കേസന്വേഷണത്തെ ബാധിക്കില്ലെന്നു പോലീസും നിയമവിദഗ്ധരും പറയുന്നുണ്ട്. ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് എല്ലാ തെളിവുകളും നിസാമിനെതിരെയുള്ളതുകൊണ്ടുതന്നെ കേസിനെ ബാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.