അമേരിക്കയില്‍ ശിവരാത്രി ചടങ്ങുകള്‍ക്കൊരുങ്ങിയ ക്ഷേത്രത്തിന് നേരെ അതിക്രമം

single-img
17 February 2015

Hindu-templeഅമേരിക്കയില്‍ ശിവരാത്രി ചടങ്ങുകള്‍ക്കൊരുങ്ങിയ ക്ഷേത്രത്തിനു നേരെ അതിക്രമം. വാഷിങ്ടണ്‍ സിയറ്റില്‍ മെട്രോപൊളിറ്റന്‍ ഏരിയയിലുള്ള ക്ഷേത്രത്തിനു നേരെയാണ് അതിക്രമമുണ്ടായത്. ഗെറ്റ് ഔട്ട് എന്ന് ക്ഷേത്രമതിലില്‍ എഴുതിവയ്ക്കുകയും സ്വസ്തിക ചിഹ്നം വരച്ചുവയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നില്‍ ആരാണെന്ന് വെളിെപ്പടുത്തിയിട്ടില്ല.

അമേരിക്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്. ലൗഡൗണ്‍ കൗണ്ടി, വിര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ മുന്‍പും ഭൂരിപക്ഷ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.