അവിശ്വസനീയമായ നിരക്കില്‍ സാംസങ്ങ് ഗാലക്‌സി എസ് 4 ന്റെ വില കുറച്ചു

single-img
17 February 2015

samsung-galaxy-s42013 ല്‍ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോള്‍ 41,500 രൂപയായിരുന്ന സാംസങ്ങ് ഗാലക്‌സി എസ് 4 ന്റെ വില 17,999 രൂപയായി കുറച്ചു. പഴയ മോഡലാണെങ്കിലും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 5.0 ലോലിപോപ്പിന്റെ അപ്‌ഡേറ്റ് ഫോണിന് ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

5 ഇഞ്ച് സ്‌ക്രീനുള്ള ഫോണിന് 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 2 ജി.ബി റാമും ഉണ്ട്. 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറയും 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.