ലെഗസ്സി കോണ്‍ടാക്റ്റിലൂടെ മരണ ശേഷവും നമ്മുടെ ഫേസ്ബുക്ക് അക്കൌണ്ട് നിലനിർത്താം

single-img
13 February 2015

legacy-contact_choose മരണപ്പെട്ട ആളുടെ ഫേസ്ബുക്ക് അകൗണ്ട് നിലനിർത്താൻ ഫേസ്ബുക്ക് തീരുമാനിച്ചു. ഒരാളുടെ മരണത്തിന് ശേഷം അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഒരാളെ ചുമതലപ്പെടുത്തുന്ന സംവിധാനമാണ് ഫേസ്ബുക്ക് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള മെമ്മറൈസിങ്ങ് എന്ന സംവിധാനമാണ് ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്.

അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം ലഭ്യമാക്കുക. ഒരു നോമനിയെ നിങ്ങള്‍ക്ക് നിശ്ചയിക്കാം, ലെഗസ്സി കോണ്‍ടാക്റ്റ് എന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളെ പറയുക. ഈ യൂസര്‍ക്ക് വേണമെങ്കില്‍ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും സാധിക്കും. സെറ്റിങ്ങില്‍ സെക്യൂരിറ്റി എന്ന സംവിധാനത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ ലെഗസ്സി അക്കൗണ്ട് ആഡ് ചെയ്യാനും സാധിക്കും.

legacy-contact_timeline