ലാലിസം ലോകപ്രശസ്തിയിലേക്ക്; അനൗപചാരിക വാക്കുകളുടെ അന്താരാഷ്ട്ര നിഘണ്ടുവായ ‘അര്‍ബന്‍ ഡിക്ഷ്ണറി’യില്‍ ലാലിസവും എത്തി

single-img
12 February 2015

Lalisom Stills-Images-Mohanlal-Ratheesh Vega-Onlookers Media

കേരളത്തില്‍ ഇപ്പോള്‍ അലയടിക്കുന്ന ‘ലാലിസം’ എന്ന വാക്ക് അനൗപചാരിക വാക്കുകളുടെ അന്താരാഷ്ട്ര നിഘണ്ടുവായ ‘അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമി’ല്‍ കയറി ലോകപ്രശസ്തിയിലേയ്ക്ക് കുതിക്കുകയാണ്. അറിയാത്ത പ്രവര്‍ത്തികളില്‍ കൈവച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുക എന്ന അര്‍ത്ഥമുള്ള ലാലിസം കഴിഞ്ഞ ദിവസമാണ് ചേര്‍ക്കപ്പെട്ടത്.

കൂട്ടത്തില്‍ നാമവിശേഷണവും ക്രിയാ വിശേഷണവുമുണ്ട്.
ലാലിസത്തിന്റെ നാമവിശേഷണം ‘ലാലിസ്റ്റിക്’ എന്നും ക്രിയാവിശേഷണം ‘ലാലിസ്റ്റിക്കലി’ എന്നുമാണ്. ‘അവസരം ലഭിക്കുമ്പോഴെല്ലാം ജോണ്‍ പാടാന്‍ കയറും, ഇയാളുടെ ലാലിസം കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്’ എന്നുള്ള ഉദാഹരണവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.