പരാജയം പരിശോധിക്കേണ്ടത് ബിജെപി; സ്ഥാനാര്‍ത്ഥിയായതിനുശേഷം ദിവസം മൂന്ന് മണിക്കൂറുപോലും താന്‍ ഉറങ്ങിയിട്ടില്ലെന്ന് കിരണ്‍ ബേദി

single-img
10 February 2015

Kiranഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് ബിജെപി ജയിച്ചാലും തോറ്റാലും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ കിരണ്‍ ബേദി തോല്‍വിയുടെ ഉത്തരവാദിത്വം ബി.ജെ.പിയില്‍ ചാരി കൈകഴുകി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ബിജെപി നേതൃത്വമാണെന്നും അന്ന് എന്നെ വിശ്വസിച്ചതിന് ബിജെപിക്ക് നന്ദി പറയുന്നുവെന്നും കിരണ്‍ ബേദി മാധ്യമങ്ങളോട് പറഞ്ഞു. എന്നെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് മുതല്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ ഉറങ്ങിയിട്ടില്ലെന്ും അവര്‍ പറഞ്ഞു.

എഎപിയും കെജരിവാളും ഡല്‍ഹിയെ ലോകോത്തര നിലവാരത്തിലുള്ള നഗരമാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കിരണ്‍ ബേദി സൂചിപ്പിച്ചു.