വീണ്ടും നിര്‍ഭയ്ക്ക് ഉണ്ടായ അതേ ദുരന്തം, ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി പീഡനത്തിനിരയായി

single-img
9 February 2015

rape-Logo--ലോകത്തിന് മുമ്പില്‍ ഇന്ത്യ ഒരിക്കല്‍കൂടി നാണംകെട്ടു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും പീഡനം. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിവാഹിതയായ യുവതിയെ ഡ്രൈവറും സഹായിയും ചേര്‍ന്ന് പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഡാദ്രിയില്‍ ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയെ പരിശോധനക്ക് വിധേയയാക്കിയെന്നും പരാതി എഴുതിവാങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

കനൗജില്‍ നിന്നും ഡാദ്രിയിലേക്ക് ബസ് കയറിയ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ബസില്‍ മറ്റാരും ഇല്ലാതിരുന്നു. ഇതേസമയം ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഡാദ്രിയില്‍ ഇറക്കിവിടുകയും ചെയ്തു. സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. ഈ സംഭവം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.