25 വര്‍ഷം മുമ്പ് കോളേജില്‍ വാച്ച്മാനായി ജോലിക്കുകയറിയ വ്യക്തി അതേ കോളേജിന്റെ പ്രിന്‍സിപ്പലായ കഥ

single-img
7 February 2015

ishwar-das2_14228132

ആരെയും അത്ഭുതപ്പെടുത്തുന്ന കഥയാണ് ബിലാസ്പൂര്‍ സ്വദേശിയായ ഈശ്വര്‍ സിംഗ് താക്കൂറിന്റേത്. മുമ്പ് താന്‍ വാച്ച്മാനായി ജോലി നോക്കിയിരുന്ന കോളേജില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിന്‍സിപ്പലായി എത്തുക. അതിനപ്പുറം ഒരു അത്ഭുതം സാധാരണ പൗരന്റെ കാര്യത്തില്‍ സംഭവിക്കാനിടയില്ല. പക്ഷേ ഈശ്വര്‍സിംഗിന്റെ കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യമായി. സ്വന്തം കഴിവിലൂടെ പ്രയത്‌നശാലിയായ ഈശ്വര്‍ സിംഗ് താന്‍ ആദ്യമായി വാച്ച്മാനായ ബിലാസ്പൂരിലെ കല്ല്യാണ്‍ കോളേജിന്റെ പ്രിന്‍സിപ്പലായി വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ്.

ബിലാസ്പൂര്‍ കല്ല്യാണ്‍ കോളജില്‍ വാച്ച്മാനായി 1986ല്‍ മജാലിയില്‍ പ്രവേശിച്ച ഈശ്വര്‍ സിംഗ് താക്കൂര്‍ തൊട്ടടുത്ത വര്‍ഷം തന്നെ തന്റെ ജോലിയോടൊപ്പം പ്രസ്തുത കോളേജില്‍ ബി.എയ്ക്ക് ചേര്‍ന്നു. 1989 ല്‍ നല്ല മാര്‍ക്കോടെ ബി.എ പാസായി ഈശ്വര്‍സിംഗിന് ആ കോളേജില്‍ തന്നെ 1990 ല്‍ ക്ലര്‍ക്കായി ഉദ്യോഗക്കയറ്റം ലഭിച്ചു.

ബി.എ പാസായ ഉടന്‍ കറസ്‌പോണ്ടന്റായി എം. എയ്ക്ക് ചേര്‍ന്ന ഈശ്വര്‍ സിംഗ് 1991 ല്‍ അത് പാസായി. തുടര്‍ന്ന് 1992 ല്‍ അതേ കോളേജില്‍ ടീച്ചറായി പ്രവേശിച്ചുകൊണ്ട് ഈശ്വര്‍സിംഗ് തന്റെ അധ്യാപന ജീവിതം ആരംഭിച്ചു.

അധ്യാപന വൃത്തി തുടര്‍ന്നുകൊണ്ടിരിക്കേ 1995 ല്‍ പൊളിറ്റിക്‌സില്‍ എം.എ നേടിയ ഈശ്വര്‍ സിംഗ് 2011 ല്‍ ഹിന്ദിയിലും എം.എ നേടി. ഒടുവില്‍ 2014 ല്‍ പി.എച്ച്ഡിയും പൂര്‍ത്തിയാക്കിയ ഈശ്വര്‍സിംഗ് താക്കൂറിനെ കാത്തിരുന്നത് താന്‍ 25 വര്‍ഷം മുമ്പ് തൊഴില്‍ അഭ്യാസം തുടങ്ങിയ കോളേജിലെ പ്രിന്‍സിപ്പല്‍ സ്ഥാനമായിരുന്നു.