കേരളം നേടിയ പതിനാല് സ്വര്‍ണ്ണത്തില്‍ ആറും സജന്‍ പ്രകാശ് നീന്തി നേടിയത്

single-img
7 February 2015

SAJAN-PRAKSH400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് സജന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതോശട സജന്‍ പ്രകാശിന്റെ വ്യ്യക്തിഗത മെഡലുകള്‍ ആറായി. കേരളത്തിന് 14 സ്വര്‍ണ്ണവും. കേരളത്തിന്റെ തന്നെ എ.എസ്. ആനന്ദ് വെങ്കലവും സ്വന്തമാക്കി. സജന് ഇനി ഒരു മല്‍സരം കൂടി ബാക്കിയുണ്ട്.

നേരത്തെ പുരുഷന്‍മാരുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെയാണ് സജന്‍ പ്രകാശ് തന്റെ അഞ്ചാം സ്വര്‍ണം നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക്, 1,500 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 4100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും സജന്‍ സ്വര്‍ണം നേടി. ഇതിനു പുറമെ രണ്ടു വെള്ളിമെഡലുകളും സജന്‍ നേടിയിട്ടുണ്ട്.