ഇന്റര്‍നെറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ യുവാവ് സ്വന്തം കൈ വെട്ടിമാറ്റി

single-img
6 February 2015

knifeഇന്റര്‍നെറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ യുവാവ് സ്വന്തം കൈ വെട്ടിമാറ്റി. ചൈനയിലെ ജിയാങ്‌സുവില്‍ നിന്നുളള ലിറ്റില്‍ വാങ്ങ്‌ എന്ന 19 കാരനാണ്‌ അമിത ഇന്റര്‍നെറ്റിന്റെ ലഹരിയില്‍ നിന്ന്‌ മോചിതനാവാന്‍ സ്വന്തം കൈ മുറിച്ചു കളഞ്ഞത്‌.  കഴിഞ്ഞ ബുധനാഴ്‌ച വാങ്ങിന്റെ മുറിയിലെത്തിയ അമ്മക്ക് ലഭിച്ച കത്തിൽ  താന്‍ ആശുപത്രിയിലേക്ക്‌ പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും വിഷമിക്കേണ്ടെന്നുമായിരുന്നു എഴുതിയിരുന്നത്.

വീട്ടിന്റെ അടുക്കളയിൽ നിന്നും എടുത്ത കറിക്കത്തി ഉപയോഗിച്ച് വാങ്ങ്‌ തന്റെ ഇടതു കൈ മണിബന്ധത്തില്‍ വച്ച്‌ മുറിച്ചു കളയുകയായിരുന്നു. അതിനു ശേഷം മുറിഞ്ഞ ശരീരഭാഗം ഉപേക്ഷിച്ച്‌ ടാക്‌സി വിളിച്ച്‌ അടുത്ത ആശുപത്രിയിലെത്തി. എന്നാല്‍, പിന്നീട്‌ ആശുപത്രിയധികൃതര്‍ പോലീസിന്റെ സഹായത്തോടെ കൈപ്പത്തി കണ്ടെടുത്ത്‌ തുന്നിച്ചേര്‍ത്തു. എന്നാല്‍, ശസ്‌ത്രക്രിയ എത്രത്തോളം വിജയിക്കുമെന്ന്‌ പറയാന്‍ കഴിയില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌.

ചൈനയില്‍ രണ്ടരക്കോടിയോളം പേർ ഇന്റര്‍നെറ്റിന്റെ അടിമകളാണെന്ന് കണക്കാക്കുന്നത്‌. ഇവരെ പുനരധിവസിപ്പിക്കാനും ചികിത്സ നല്‍കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ട്.