ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ കടുത്ത പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന

single-img
5 February 2015

Pattiniപട്ടിണി മാറ്റാന്‍ യുഎന്‍ പ്രഖ്യാപിച്ചതടക്കമുള്ള പദ്ധതികളൊക്കെ നടപ്പാക്കിയിട്ടും ഇപ്പോഴും 30 കോടി ഇന്ത്യക്കാര്‍ കടുത്ത പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന. അത്യാവശ്യത്തിനുപോലും വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം, ശുചിത്വസൗകര്യം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്ത ജനങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ ഉദാസീനത കാട്ടരുതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2000ല്‍ യുഎന്‍ പ്രഖ്യാപിച്ച മിലനിയം വികസന ലക്ഷ്യ പദ്ധതി ഇക്കൊല്ലം അവസാനിക്കുകയാണ്. അതിശനതുടര്‍ന്ന് അടുത്ത പരിപാടിയായ സുസ്ഥിര വികസന ലക്ഷ്യ പരിപാടി ആരംഭിക്കും. എന്നാല്‍ ലോകജനസംഖ്യയുടെ ആറിലൊന്നും ഇന്ത്യയിലായതിനാല്‍, ഇവിടെ പട്ടിണി മാറാതെ ലോകം ഈ പരിപാടിയുടെ ലക്ഷ്യം ഒരിക്കലും നേടില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു.