ഈ കൊടുംപാതകം ചെയ്യാന്‍ എങ്ങനെ മനസ്സുവന്നു, ഒന്നര വയസ്സുള്ള ബാലികയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു

single-img
4 February 2015

rapeആരുടെയും മനസ്സ് തകര്‍ക്കുന്ന ഒരു ക്രൂരകൃത്യത്തിന്റെ കഥയാണ് ഇപ്പോള്‍ പാക്കിസ്താനില്‍ നിന്നും പുറത്തുവരുന്നത്.
പാകിസ്താനിലെ നാസിമാബാദില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

 

 

കുട്ടിയുടെ വീടിനടുത്ത് തെരുവില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊടുംപാതകത്തിന് പിന്നില്‍ ആരാണെന്നൊ, കൃത്യം നടത്തിയ സ്ഥലത്തെ സംബന്ധിച്ചും സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ലിക്വാട്ടാബാദ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സംശയസാഹചര്യത്തില്‍ കണ്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.