വിമാനം പറത്തുന്നതിനിടെ സെല്‍ഫി എടുക്കാനുള്ള പൈലറ്റിന്റെ ശ്രമമാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട്

single-img
4 February 2015

selfieകൊളറാഡോ: മറ്റൊരു സെൽഫി ദുരന്തം കൂടി. ഇത്തവണ വിമാനം പറത്തുന്നതിനിടെ പൈലറ്റ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കൊളറാഡോയില്‍ നടന്ന അപകടത്തെക്കുറിച്ച് അമേരിക്കന്‍ ദേശീയ ഗതാഗത സുരക്ഷ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കാരണം പറയുന്നത്.

അമൃതപാല്‍ സിംങ് എന്ന പൈലറ്റും ഒരു യാത്രക്കാരനുമാണ് ഈ ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും മുന്‍പാണ് ഇയാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്.

ഗോ പ്രോ ക്യാമറ കൊണ്ടാണ് ഇയാള്‍ കോക്ക്പിറ്റില്‍ നിന്നും വീഡിയോ എടുക്കാന്‍ നോക്കിയത്. 2014 മെയിൽ നടന്ന അപകടത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.