മയക്കുമരുന്ന് കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി

single-img
3 February 2015

shne-tom-jacobകൊച്ചിയിലെ മയക്കുമരുന്ന് കേസില്‍ ഇതിഹാസ സിനിമയിലൂടെ പ്രശസ്തനായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. കേസിലെ ഒന്നാം പ്രതി മോഡല്‍ രേഷ്മ രംഗസ്വാമിയാണ്. ലഹരിമരുന്നിന്റെ ഉറവിടം അറിയാന്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവര്‍ ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഷൈന്‍ ടോമും അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ബ്ലസിയും മോഡലുകളായ ടിന്‍സി, രേഷ്മ, സ്‌നേഹ തുടങ്ങിയവരും കിംങ്‌സ് ഉടമ മുഹമ്മദ് നിസമിന്റെ കൊച്ചി കടവന്ത്രയിലുള്ള ഫഌറ്റില്‍ ശനിയാഴ്ച്ച നടന്ന റെയ്ഡിലാണ് കൊക്കെയ്‌നുമായി പിടിയിലായത്. ഫഌറ്റില്‍ നിന്നും ലക്ഷം രൂപയോളം വില വരുന്ന 15 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. ലെ ഫഌറ്റിലാണ് പോലീസ് റൈഡ് നടത്തിയത്. പോലീസെത്തുമ്പോള്‍ ഷൈനും നാലു സ്ത്രീകളും മയക്കുമരുന്ന് ലഹരിയിലായിരുന്നു.

കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന് ജനവരി എട്ടിന് കിട്ടിയ സ്‌മോക്കേഴ്‌സ് പാര്‍ട്ടിയെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സംഘം ശനിയാഴ്ച്ച പുലര്‍ച്ചെ നിസാമിന്റെ ഫഌറ്റില്‍ മിന്നല്‍പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.