മൂലകാരണം ലാലിസം

single-img
2 February 2015

Lalisom Stills-Images-Mohanlal-Ratheesh Vega-Onlookers Mediaദേശീയ ഗെയിംസ് വിവാദങ്ങളുടെ മൂലകാരണം ലാലിസമാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ലാലിസമാണ് കുഴപ്പമുണ്ടാക്കിയത്. ലാലിസം ഗംഭീര പരിപാടിയായിരിക്കുമെന്ന് വിശ്വസിപ്പിച്ചു. അത് കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ തനിക്കുണ്ടായില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ദേശീയ ഗെയിംസ് അക്രഡിറ്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുരളീധരന്‍ പിന്മാറി. ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രാജി നിലപാടില്‍ നിന്ന് പിന്മാറിയതെന്നും മുരളീധരന്‍ വ്യക്തമാക്കി.