ഇന്നുമുതൽ കെ.എസ്.ആര്‍.ടി.സിയിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര

single-img
1 February 2015

KSRTC_nonac_lowfloorവിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. സൗജന്യയാത്ര ഇന്നുമുതല്‍. ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി ബസ്സുകളിലുമാണു പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര.കെ.എസ്.ആര്‍.ടി.സി. വിതരണം ചെയ്തിട്ടുള്ള കണ്‍സഷന്‍ ടിക്കറ്റ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സൗജന്യയാത്രയുടെ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. ഈ സൗജന്യയാത്രാ കാര്‍ഡിന് 10 രൂപ നല്‍കണം. 31.3.2015 വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ.