ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്; എഎപി പ്രകടനപത്രിക പുറത്തിറക്കി

single-img
31 January 2015

More-leaders-from-Kerala-to-join-AAP36ന്യൂഡല്‍ഹി: ഡൽഹി തിരഞ്ഞെടുപ്പിനുള്ള എഎപി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീസുരക്ഷയ്ക്കുള്ള വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനത്തോടു കൂടിയ പത്രിക പുറത്തിറക്കിയത് അരവിന്ദ് കെജ്രിവാളാണ്. പ്രധാനറോഡുകളിലെ ജംഗ്ഷനുകളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. കൂടുതല്‍ വനിതാപോലീസുകാരെ നിയമിക്കും.

വൈദ്യുതിനിരക്ക് അമ്പത് ശതമാനം കുറയ്ക്കുമെന്നും ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും പത്രികയില്‍ പറയുന്നു. വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി 20 പുതിയ കോളജുകള്‍ തുറക്കും.

അഴിമതിവിമുക്ത ഭരണത്തിനും നിര്‍വഹണത്തിനും പ്രാധാന്യം നല്‍കും. കഴിഞ്ഞതവണത്തെ 49 ദിവസത്തെ ഭരണസമയത്ത് നടപ്പാക്കിയത് പോലെ എല്ലാ വാഗ്ദാനങ്ങളും അധികംതാമസിക്കാതെ നിറവേറ്റുമെന്ന് കെജ്രിവാള്‍ പറഞ്ഞു.