പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ വനിതാ പോലീസുകാര്‍ തമ്മിലടിച്ചു

single-img
31 January 2015

Kerala_Police_Logo1നേമം: നേമം പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ വനിതാ പോലീസുകാര്‍ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം നടന്നത്. തിരുവല്ലം പോലീസ്‌ സ്‌റ്റേഷനിലെ രണ്ടു വനിതാപോലീസുകാരും കൊല്ലത്തേക്ക്‌ സ്‌ഥലം മാറിപ്പോയ മറ്റൊരു വനിതാ പോലീസുകാരിയും തമ്മിലാണ്‌ അടിപിടിയുണ്ടായത്‌.

കൊല്ലത്തേക്ക്‌ സ്‌ഥലം മാറ്റപ്പെട്ട വനിതാ പോലീസുകാരി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സാധനങ്ങള്‍ കൊണ്ടു പോകാനായി എത്തിയപ്പോഴാണ് സംഘട്ടനം നടന്നത്. മറ്റു രണ്ടു വനിതാ പോലീസുകാര്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ നടന്ന സംഭവത്തെക്കുറിച്ച്‌ ഇവരോട് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ്‌ അടിപിടിയില്‍ കലാശിച്ചത്‌.

ഇതുസംബന്ധിച്ച്‌ വനിതാ പോലീസുകാരി പരാതി നല്‍കിയെങ്കിലും നേമം പോലീസ്‌ അന്വേഷിക്കാന്‍ തയാറായില്ല. കൂടാതെ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ നേമം പോലീസിന്റെ ശ്രമം നടക്കുന്നതായി പറയപ്പെടുന്നു.