ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ എഎപിയും ഒട്ടും മോശമല്ല!!!

single-img
31 January 2015

More-leaders-from-Kerala-to-join-AAP36ആംആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ വിന്യസിപ്പിച്ചിട്ടുള്ള സ്‌ഥാനാര്‍ത്ഥികളില്‍ 23 പേരോളം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതർ. അതിൽ ഇക്കുറി ആപ്പ് ഇറക്കിയിരിക്കുന്നത് 44 കോടീശ്വരന്മാരെയാണ്. കൂടാതെ സ്ഥാനാര്‍ഥികളില്‍ 26 പേര്‍ എഴുത്തും വായനയും അറിയാത്തവരാണ്.  അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്‌ റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ആപ്പിന്റെ പ്രധാന എതിരാളികളായ ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല.  ബിജെപിയുടെ 27 സ്‌ഥാനാത്ഥികളും കോണ്‍ഗ്രസിന്റെ 21 പേരും ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളവരാണ്‌. മൊത്തം 673 സ്ഥാനാര്‍ത്ഥികളിൽ 114 സ്ഥാനാര്‍ത്ഥികളോളം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാണ്‌. ഇതില്‍ 74 പേര്‍ക്കെതിരേ ഗൗരവതരമായ കുറ്റം നിലനില്‍ക്കുന്നു. അരവിന്ദ്‌ കെജ്രിവാളിനെതിരേ 10 ക്രിമിനല്‍ കേസുകളുണ്ട്‌.

അപകീര്‍ത്തിയും ഡ്യൂട്ടീ ചെയ്യുന്നതില്‍ നിന്നും തടഞ്ഞു കലാപം തുടങ്ങിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന്‍െറ 11 സ്ഥാനാര്‍ഥികള്‍ക്കും ഓരോ ബിഎസ്പി, അകാലിദള്‍ സ്ഥാനാര്‍ഥികള്‍ക്കുമെതിരെ ഗുരുതര കേസുകളുണ്ട്. മൊത്തം സ്‌ഥാനാര്‍ത്ഥികളുടെ 17 ശതമാനത്തോളം ക്രിമിനല്‍കേസ്‌ പ്രതികളാണ്‌. 2008 ല്‍ രേഖപ്പെടുത്തിയ 14 ശതമാനത്തേക്കാളും 2013 ല്‍ രേഖപ്പെടുത്തിയ 16 ശതമാനത്തേക്കാളും കൂടുതലാണിത്‌.

67 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കിരണ്‍ബേദി സമ്പന്നരായ സ്‌ഥാനാര്‍ത്ഥികളില്‍ എട്ടാം സ്‌ഥാനത്തുണ്ട്‌. സ്‌ഥാനാര്‍ത്ഥികളില്‍ 230 പേര്‍ കോടിപതികളാണ്‌.  അതിൽ ഒന്നാം സ്ഥാനം രജൗരി ഗാര്‍ഡനില്‍ നിന്ന് മത്സരിക്കുന്ന അകാലിദള്‍ സ്ഥാനാര്‍ഥി മന്‍ജിന്‍ന്ദര്‍ സിങ് സിര്‍സയുടെ പ്രഖ്യാപിത ആസ്തി 239 കോടി രൂപയാണ്. കോണ്‍ഗ്രസിന്‍െറ 59 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടെ 50 സ്ഥാനാര്‍ഥികളും കോടിരൂപക്കു മേലെ സ്വത്തുള്ളവരാണ്.