‘മുമ്പ് ആര്‍ക്കും അവനെ വേണ്ടായിരുന്നു’ വിജയ് യെ ആദ്യമായി നായകനാക്കാന്‍ തമിഴിലെ മുന്‍നിരസംവിധായകര്‍ വിസമ്മതിച്ചതായി ഇളയദളപതിയുടെ പിതാവ്

single-img
31 January 2015
vijuklklവിജയ് യെ ആദ്യമായി നായകനാക്കാന്‍ പലപ്രമുഖസംവിധായകരും വിസമ്മതിച്ചെന്ന് ഇളയദളപതിയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറുടെ വെളിപ്പെടുത്തല്‍.
രജനീകാന്തും വിജയകാന്തും നായകനായ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം സംവിധാനരംഗത്ത് നിന്ന് നിര്‍മ്മാണരംഗത്തേക്ക് മാറാന്‍ ആലോചിച്ച സമയത്താണ് വിജയ് അഭിനയിക്കാനുള്ള ആഗ്രഹം അറിയിച്ചത്. തമിഴിലെ മുന്‍നിര സംവിധായകരോട് വിജയ് യെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. ചിത്രം താന്‍ തന്നെ നിര്‍മ്മിക്കാമെന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ അന്നത്തെ മുന്‍നിര സംവിധായകരാരും തന്നെ വിജയിയെ ഹീറോയാക്കാന്‍ തയ്യാറായില്ല.
വിജയ് യെ നായകനാക്കി ചിത്രമൊരുക്കാന്‍ പലര്‍ക്കും ധൈര്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയുടെ ആദ്യചിത്രം നിര്‍മ്മിക്കാനും സംവിധാനം ചെയ്യുവാനും താന്‍ നിര്‍ബന്ധിതനായതെന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ടൂറിംഗ് ടാക്കീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് എസ് എയുടെ വെളിപ്പെടുത്തല്‍.