ആദ്യം കൃഷ്ണ തിരത്ത് , ഇപ്പോള്‍ ജയന്തി നടരാജനും…….തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ട കോണ്‍ഗ്രസിനോട് പ്രമുഖ നേതാക്കള്‍ ബൈ ബൈ പറയുന്നു

single-img
30 January 2015
COP17-in-Durban--Head-of--005ആരവും ഒഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് ശേഷം നേതാക്കള്‍ പലരും കൂട്ടത്തോടെ കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്ന കാഴ്ച. പല നേതാക്കള്‍ പുതിയ ഇടം കണ്ടെത്തുന്നതിന് വേണ്ടി മാറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജനില്‍ വരെ എത്തിനില്‍ക്കുന്നു. കോണ്‍ഗ്രസ് വിടാനുള്ള ഉറച്ച തീരുമാനത്തിലാണ് ജയന്തി നടരാജന്‍. സോണിയാഗാന്ധിക്ക് ഇന്ന് രാജിക്കത്ത് കൈമാറും. ജയന്തി നടരാജന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കനത്ത പ്രഹരമാകും. യുപിഎ സര്‍ക്കാരില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയന്തി നടരാജന്‍.
മാധ്യമങ്ങളിലൂടെ നിരന്തരമായി താന്‍ അപമാനിക്കപ്പെടുന്നുവെന്ന് ജയന്തി നടരാജന്‍ സോണിയ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിയായിരിക്കെ വന്‍ സമ്മര്‍ദ്ദമാണ് തനിക്ക് നേരിടേണ്ടി വന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നത് തന്റെ രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിച്ചു എന്നും കത്തില്‍പ്പറയുന്നു.
മാധ്യമങ്ങളിലൂടെയും നിരന്തരമായി അപമാനിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാരില്‍ ശിശുക്ഷേമമന്ത്രിയായിരുന്ന കൃഷ്ണ തിരത്ത് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് കൃഷ്ണ തിരത്ത്.